തിരുവനന്തപുരം; കേരളത്തിൽ ഇന്ന് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 34 പേർ കാസർകോടുകാരാണ്. കണ്ണൂർ ജില്ലയിൽ 2 പേർക്കും തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇന്ന് ആദ്യമായി ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. 112 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയതായും മുഖ്യ മന്ത്രി അറിയിച്ചു. കാസർകോട് ആകെ കോവിഡ് ബാധിതരുടെ എണ്ണം 80 ആയി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *