കൊച്ചി: കേരളത്തിൽ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. അറുപത്തിയൊമ്പതുകാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദ്രോഗി കൂടിയായിരുന്നു ഇദ്ദേഹം. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവർ ദുബായിൽ നിന്നും തിരിച്ചെത്തി വീട്ടിൽ കഴിയവേ 22 ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്‍റെ വീട്ടിലെ മൂന്നു പേർ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തെ നെടുമ്പാശേരിയിൽ നിന്നും വീട്ടിലെത്തിച്ച ടാക്സി ഡ്രൈവർക്കും രോഗബാധ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *