ഖത്തറില്‍ 13 പേര്‍ക്കുകൂടി കൊറോണ

ഖത്തർ; ഖത്തറില്‍ പുതിയതായി 13 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 562 ആയി.ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.മൊത്തം 18 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി വക്താവ് ലുല്‍വ അല്‍ ഖാതിര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *