കോഴിക്കോട്: റേഷന്‍ കടകള്‍ വഴി സ്ഥിരംമദ്യപിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. സാമൂഹികമാധ്യമങ്ങള്‍ വഴി സംഘടനാവിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ചതിനാണ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറിനെ അന്വേഷണവിധേയമായി തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍നിന്നടക്കം വിമര്‍ശനം ഉയര്‍ന്നതോടെ ഗുലാം ഹസന്‍ പ്രസ്തുത ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *