തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ വയോധിക മരിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്. കേരളത്തില്‍ നിലവില്‍ രോഗ വ്യാപനമില്ലെന്നും കേരളത്തിലേക്കുള്ള ചരക്ക് നീക്കം സ്തംഭിച്ചിരിക്കുന്ന അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടകയിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുന്‍പും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
