ഞാന്‍ ഒന്നുമില്ലാതെയാണ് തുടങ്ങിയത്”   ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നു” ഒന്നുമില്ലാതെ നിരവധിയാളുകള്‍ കഷ്ട്ടപ്പെടുമ്പോൾ  എനിക്ക് എങ്ങനെ മാറി നില്‍ക്കാന്‍ കഴിയും

ന്യൂഡല്‍ഹി: കൊറോണക്കെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ അക്ഷയ് കുമാര്‍ സംഭാവന ചെയ്തിരുന്നു. ഇതിനു പിന്നാലെ നിരവധി ആളുകളാണ് താരത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

എന്നാല്‍ അക്ഷയ് കുമാറിന്റെ ഭാര്യയായ ട്വിങ്കിള്‍ ഖന്നയുടെ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ അഭിമാനമാണ് അക്ഷയ് കുമാര്‍ എന്നാണ് ട്വിങ്കിള്‍ ട്വീറ്റ് ചെയ്തിരുന്നത്. ഇത്രയും വലിയ തുക സംഭാവന ചെയ്യുന്നതിനെ കുറിച്ച്‌ സംസാരിച്ചപ്പോള്‍ അക്ഷയ് നല്‍കിയ മറുപടിയാണ് ട്വിങ്കിള്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘ഞാന്‍ ഒന്നുമില്ലാതെയാണ് തുടങ്ങിയത്. ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നു. ഒന്നുമില്ലാതെ നിരവധിയാളുകള്‍ കഷ്ട്ടപെടുമ്പോൾ അവര്‍ക്കുവേണ്ടി എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യാതെ എങ്ങനെ മാറി നില്‍ക്കാനാകും?’. അക്ഷയ് ചോദിച്ചതായി ട്വിങ്കിള്‍ വ്യക്തമാക്കി.

4 Comments

  1. Hope his services would be recognized in coming days.

  2. no words to thank you akshay..you are so humane ..God bless you

  3. when all are fearing death socialism. your decision is welcomed

Leave a Reply to Madhu ks Cancel reply

Your email address will not be published. Required fields are marked *