നിസാമുദ്ദീന്‍: മതസമ്മേളനത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുത്തത് 270 പേര്‍

തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ ഹോട്ട്സ്പോട്ടുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് നിസാമുദ്ദീന്‍. ഇവിടെ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുത്തത് 270 പേരാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പേരാണ് മതസമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്. സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയവരില്‍ എഴുപതോളം പേരുടെ വിവരങ്ങള്‍ പോലീസ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും കൈമാറിയിട്ടുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *