തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമാത്രം 24 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിങ്ങനെയാണു പുതിയ കേസുകള്‍.
തിരുവനന്തപുരത്തും കോഴിക്കോടും ഓരോ പേര്‍ക്കു രോഗം മാറി. 265 പേര്‍ക്ക് ആകെ രോഗം സ്ഥിരീകരിച്ചു. 237 പേര്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 9 പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
