കോഴിക്കോട്; കഴുത്തില്‍ ഷാള്‍ കുരുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു. സംഭവം നേരില്‍കണ്ട മുത്തച്ഛന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. കന്നൂട്ടിപാറ ചക്കച്ചാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ബാസിം(12) ആണ് കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചത്. പേരക്കുട്ടിയുടെ മരണം നേരില്‍ കണ്ട മുത്തച്ഛന്‍ അലവിഹാജി(68)യാണ് ഹൃദയസ്ഥംഭനം വന്ന് മരിച്ചത്. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയില്‍ ഇന്ന് കാലത്ത് 10 മണിക്കാണ് ഈ സംഭവം.          രാവിലെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ബാസിമിന്റെ കഴുത്തില്‍ അബന്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. അത്യാസന്ന നിലയിലായ ബാസിമിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഈ വാര്‍ത്തയറിഞ്ഞയുടെ അപകടം നേരില്‍കണ്ട അലവി ഹാജി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദ്രോഗിയായ അലവിഹാജിയെയും ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.മുഹമ്മദ് ബാസില്‍ കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

Leave a Reply

Your email address will not be published. Required fields are marked *