ലോക് ഡൗണ്‍ ലംഘിച്ചു തൃശ്ശൂരില്‍ ബ്ലാക്ക്മാനെ തേടിയിറങ്ങിയ ആറുപേര്‍ അറസ്റ്റില്‍,ഇന്നലെ രാത്രിയാണ് അജ്ഞാത രൂപത്തെ അന്വേഷിച്ചു ഇറങ്ങിയ ആറ് പേരെ പൊലീസ് പിടികൂടിയത്. ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്ന ശ്രീരാജ്, അഭിഷേക്, അസ്ലം, ശരത്, സുനീഷ് ,രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അജ്ഞത രൂപം പറന്നു നടക്കുന്നു എന്ന തരത്തില്‍ പ്രചാരണം ഒരാഴ്ചയില്‍ ഏറെ ആയി നടക്കുന്നുണ്ട്. ഇതില്‍ അടിസ്ഥാനം ഇല്ലെന്നാണ് പൊലീസിന്റെ നിലപാട്.
ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങളെ പുറത്തിറക്കാന പ്രേരിപ്പിക്കുന്ന ഇത്തരം വ്യാജപ്രചാരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇവയുടെ ഉറവിടം കണ്ടെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് അറിയിച്ചിരുന്നു.
