കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ ചരക്കുലോറി ഇടിച്ച്‌ രോഗി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ ചരക്കുലോറി ഇടിച്ച്‌ രോഗി മരിച്ചു. പാനൂരിനടുത്ത മൊകേരി ഈസ്റ്റ് വള്ള്യായിയിലെ യശോദ (65) ആണ് മരിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെ ഗുരുതര പരിക്കുകളോടെ തലശേരി കോ﹣-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് രോഗിയുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ തലശേരി കൊടുവള്ളിക്കടുത്ത് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ഉടന്‍ തൊട്ടടുത്ത തൊട്ടടുത്ത തലശേരി കോ﹣-ഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചെങ്കിലും യശോദ മരിച്ചു.

ഈസ്റ്റ് വള്ള്യായിയിലെ മുതിരകലായി ബാബുരാജിന്റെ ഭാര്യയാണ് മരിച്ച യശോദ.

Leave a Reply

Your email address will not be published. Required fields are marked *