ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന്(7-4-20) സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ കാസര്‍കോട്ട് നിന്നും, മൂന്ന് പേര്‍ കണ്ണൂരില്‍ നിന്നും ഉള്ളവരാണ്. കൊല്ലത്തും മലപ്പുറത്തും ഒരോ ആള്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 263 ആയി ഉയര്‍ന്നിട്ടുണ്ട്. 18,238 പേരുടെ സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *