മുള്ളന്‍പന്നിയെ വേട്ടയാടിയ മൂന്നുപേര്‍ അറസ്റ്റില്‍

വാല്പാറ : മുള്ളന്‍പന്നിയെ വേട്ടയാടിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍ . ഗജമുടി എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലെ ശിവ (36), മാരിയപ്പന്‍ (58), കണ്ണന്‍ (53) എന്നിവരെയാണ് ഫോറസ്റ്റര്‍ ഷേക്ക് ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് .

മാനാമ്ബിള്ളി റേഞ്ചില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു . തായ്‌മുടി എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മുള്ളന്‍പന്നിയെ വേട്ടയാടി പാചകംചെയ്ത്‌ കഴിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, റേഞ്ചര്‍ നടരാജന്റെ നിര്‍ദേശപ്രകാരമാണ് സംഘം പരിശോധന നടത്തിയത് . ഡി.എഫ്.ഒ. ആരോഗ്യരാജ് സേവ്യര്‍ വിചാരണനടത്തി മൂന്നുപേര്‍ക്കും 20,000 രൂപവീതം പിഴ ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *