കൊവിഡ് പ്രതിരോധത്തിന് നടന്‍ മോഹന്‍ലാലിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് ലാല്‍ സംഭാവന ചെയ‌്തത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നിലവില്‍ ജോലി നഷ്‌ടമായ സിനിമാ മേഖലയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി 10 ലക്ഷം രൂപ ലാല്‍ നേരത്തെ നല്‍കിയിരുന്നു.
2020-04-07

