ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെ ഡല്‍ഹിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന82 കാരന് രോഗം ഭേദമായി ആശുപത്രി വിട്ടു. ലോക് നായക് ജയ് പ്രകാശ് നാരായണന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്ന് രാവിലെയാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്.
ഏപ്രില്‍ 1 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അദ്ദേഹത്തിനുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ രണ്ട് ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
‘ജീവിതത്തിന്റെ വാടകച്ചീട്ട് പുതുക്കി ലഭിച്ചതാണിത്. രാജ്യത്തുടനീളമുളള ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ശക്തമായ ഇച്ഛാശക്തിയെ ഊട്ടിയുറപ്പിക്കുക. നിങ്ങളുടെ മനോവീര്യം ഉയര്‍ന്ന് തന്നെ നില്‍ക്കട്ടെ.’അദ്ദേഹം പറഞ്ഞു.

