ബരാമുള്ള: ജമ്മു കശ്മീരില്‍ ജയ്ശെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ വധിച്ചു. വടക്കന്‍ കശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപൂരില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിലാണ് ദറിനെ വധിച്ചത്.

സോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുലാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്നു തീവ്രവാദികള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് സേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.തീവ്രവാദികള്‍ വെടിവെച്ചതിന് പിന്നാലെ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *