ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ തീവ്രത 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് വൈകീട്ട് 5.45 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.കിഴക്കന്‍ ഡല്‍ഹിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *