സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.കൊറോണ വൈറസുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താനായി ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ബുധനാഴ്ച വീണ്ടും മന്ത്രിസഭ ചേരാനും തീരുമാനമായി. കാസര്‍ഗോഡ് സ്ഥിതി ആശ്വാസകരമാണെന്ന് വിലയിരുത്തിയ മന്ത്രിസഭായോഗം ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *