കോഴിക്കോട്: ചൊവ്വാഴ്ച വിഷു ആഘോഷിക്കുന്നതിന് മുന്നോടിയായി പച്ചക്കറികളും സാധന സാമഗ്രികളും വാങ്ങുന്നതിനായി ആളുകൾ കൂട്ടമായെത്തിയതോടെ കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കിലോമീറ്ററുകളോളം ദൂരത്തിൽ കാറും ഇരുചക്രവാഹനങ്ങളുമുൾപ്പെടെ കുരുങ്ങിക്കിടന്നു. പാളയം പച്ചക്കറി മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.പല സ്ഥലത്തും ജനങ്ങളെ പോലീസ് മടക്കി അയക്കുകയാണ്.പല ഷോപ്പുകളിലും സാമൂഹിക അകലം പാലിക്കുന്നില്ല.
2020-04-13

