തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം മാത്രം പോരാ, സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക്. 19 ദിവസം കൂടി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെയാണ് തോമസ് ഐസകിന്റെ പ്രതികരണം.
കോവിഡ് പ്രതിരോധത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. അതേസമയം വീട്ടില്‍ അടച്ച്‌ പൂട്ടിയിരിക്കേണ്ട സാധാരണക്കാരന്റെ ഉപജീവനം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *