ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2182 പേര്‍ക്കെതിരെ കേസെടുത്തു. 2012 പേരാണ് ഇന്ന് അറസ്റ്റിലായത്. 1532 വാഹനങ്ങളും പിടിച്ചെടുത്തു.
ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
