ഡൽഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 450 ആയി. ചികിത്സയിലുള്ളത് 11,200 പേരെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 200നടുത്തെത്തി.
13,387 പേര്‍ക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒടുവിലത്തെ കണക്കുകള്‍.1749 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മരണസംഖ്യ ഇതിനകം 450 കടന്നു. മഹാമാരി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച മഹാരാഷ്ട്രയിലാണ് 40 ശതമാനം മരണങ്ങളും.
മുംബൈയില്‍ ഇന്ന് എട്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3210 ആയി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 55 പേരിൽ47ഉം ഇന്‍ഡോറിലാണ്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ ഇന്ന് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 1640 രോഗ ബാധിതരാണ് ഡല്‍ഹിയിലുള്ളത്. രാജസ്ഥാനില്‍ 38 പേര്‍ക്കും ഗുജറാത്തില്‍ 92 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
2020-04-17

