ന്യൂ ഡല്‍ഹി: ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിക്കുമെന്നിരിക്കെ മേയ് നാല് മുതല്‍ ആഭ്യന്തര ബുക്കിങ്ങുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് ആണ് എയര്‍ ഇന്ത്യ മെയ് നാല് മുതല്‍ ആരംഭിക്കുക.
എന്നാൽ അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂണ്‍ ഒന്നു മുതലേ ആരംഭിക്കുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി.
2020-04-18
