ബഹ്​റൈനില്‍ 100 പേര്‍ക്ക്​ കൂടി കോവിഡ്​

മനാമ: ബഹ്​റൈനില്‍ 100 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരില്‍ 78 പേര്‍ വിദേശ തൊഴിലാളികളാണ്​. ഇറാനില്‍ നിന്ന്​ എത്തിച്ച രണ്ട്​ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും രോഗം സ്​ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത്​ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1107 ആയി. പുതുതായി നാല്​ പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 759 ആയി.

Leave a Reply

Your email address will not be published. Required fields are marked *