മുംബൈ: മുംബൈയിൽ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ര, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ക്യാമറാമാന്‍മാര്‍ക്കുമാണ് രോഗം ബാധിച്ചത്.
ഏപ്രില്‍ 16, 17 തീയതികളില്‍ പരിശോധനക്കായി ശേഖരിച്ച 171 മാധ്യമപ്രവര്‍ത്തകരുടെ സാമ്പിളുകളുടെ ഫലം ഇന്നാണ് പുറത്തു വന്നത്. 53 മാധ്യമപ്രവര്‍ത്തകരുടെ ഫലം പോസിറ്റീവ് ആയതായി അധികൃതര്‍ അറിയിച്ചു. പോസിറ്റിവ് ആയ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നതു ഏറെ ആശങ്കയ്ക്ക് കാരണമായി. കഴിഞ്ഞദിവസം വരെ ജോലി ചെയ്തിരുന്നതിനാല്‍ ഇവരുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കും ക്വാറന്റൈന് നിര്‍ദേശം നല്കി.
2020-04-20

