അബുദാബി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ഷംസുദ്ധീന്‍ (65) ആണ് മരിച്ചത്. കൊറോണ ലക്ഷ്യങ്ങളുമായി ഒരാഴ്ചയോളമായി ചികിത്സയിലായിരുന്ന ഷംസുദ്ധീന്‍ ഇന്ന് പുലര്‍ച്ചെ ദുബായ് ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു മരിച്ചത്. ഷംസുദ്ധീന്‍ കഴിഞ്ഞ 48 വര്‍ഷമായി ദുബായ് പൊലീസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. ഭാര്യ: താഹിറ. മക്കള്‍: ഷിഹാബ് (ഖത്തര്‍) സിറാജുദ്ദീന്‍, ഹാജറ, ഷെജീറ. സഹോദരങ്ങള്‍: ജമാല്‍, അഷറഫ്, ഇബ്രാഹീം കുട്ടി, യാസിന്‍ കുട്ടി, ഷാഹുല്‍ ഹമീദ്, സഹോദരി: നബീസ.

Leave a Reply

Your email address will not be published. Required fields are marked *