എറണാകുളം: സ്പ്രിന്‍ക്ലര്‍ കരാര്‍ തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന ഇടപെടല്‍ കോടതിയില്‍ നിന്നുണ്ടാകില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റൊരു സാഹചര്യമായിരുന്നെങ്കില്‍ ഇടപെടാമായിരുന്നുവെന്നും വ്യക്തമാക്കി.സന്തുലിതമായ നിലപാട് മാത്രമെ ഇപ്പോള്‍ സ്വീകരിക്കാനാവൂവെന്നും കോടതി അറിയിച്ചു
കരാറില്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നിയമവകുപ്പുമായി സംസ്ഥാനം കൂടിയാലോചന നടത്താത്തത് വലിയ തെറ്റാണെന്ന് പറഞ്ഞ കേന്ദ്രം ഡേറ്റ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി

