താനൂർ – വട്ടത്താണി കെ.പുരത്ത് വാഴക്കരപാടം മുഹമ്മദ് ഹുസൈൻ എന്നവരുടെ ഉടമസ്ഥത്തതയിൽ ഉള്ള കിണർ വൃത്തിയാക്കുന്നതിനിടെയാണ് മൂന്ന് വാളുകൾ പണിക്കാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ‘താനൂർ പോലീസിൽ വിവരം അറിയിച്ചു. വാളുകൾ തുരുമ്പെടുക്കാതിരിക്കാൻ ഗ്രീസ് പുരട്ടിയ നിലയിലായിരുന്നു. താനൂർ എസ്.എച്ച്.ഒ. പ്രമോദിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം വാളുകൾ കസ്റ്റഡിയിൽ എടുത്ത് CRPC 102 വകുപ്പിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2020-04-24

