കല്‍പറ്റ: വയനാട്ടില്‍ ചികിത്സയിലുണ്ടായിരുന്നു അവസാന കോവിഡ് രോഗിയുടെയും പരിശോധന ഫലം നെഗറ്റീവ്. ഇതോടെ വയനാട് കോവിഡ് മുക്ത ജില്ലയായി.
മൂന്നുപേര്‍ക്കായിരുന്നു വയനാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ നേരത്തേ രണ്ടുപേര്‍ ആശുപത്രി വിട്ടിരുന്നു. നേരത്തേ സംസ്ഥാനത്ത് രോഗികളില്ലാതിരുന്നത് തൃശൂരും ആലപ്പുഴയിലുമായിരുന്നു.
വയനാട് ജില്ല ഓറഞ്ച് സോണാണ്. മറ്റു ജില്ലകളില്‍നിന്നുള്ള പ്രവേശനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ നിരോധിച്ചിരുന്നു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണ്.
2020-04-25

