ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 4 പേര്‍കൂടി ഇന്ന് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഏറാമല, എടച്ചേരി (രണ്ടുപേര്‍), അഴിയൂര്‍ സ്വദേശികളാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയ കോഴിക്കോട് സ്വദേശികളുടെ എണ്ണം 17 ആയി. ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ 7 പേരാണ് ഇപ്പോള്‍ പോസിറ്റീവായി ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇതുകൂടാതെ ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളജില്‍ പോസിറ്റീവായി ചികില്‍സയിലുണ്ട്.
2020-04-28

