പി എം കെയേഴ്‌സിലേക്ക് 25 കോടി രൂപ നല്‍കിയത് കൂടാതെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ നല്‍കി നടന്‍ അക്ഷയ് കുമാര്‍

മുംബൈ: പി എം കെയേഴ്‌സിലേക്ക് 25 കോടി രൂപ നല്‍കിയത് കൂടാതെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ നല്‍കി നടന്‍ അക്ഷയ് കുമാര്‍. മുംബൈ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ചന്ദ്രകാന്ത് പെന്ദുര്‍കര്‍, സന്ദീപ് സര്‍വ് എന്നിവര്‍ മരണമടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. അടിയന്തിരഘട്ടത്തില്‍ ധനസഹായം നല്‍കിയതിന് മുംബൈ പോലീസ് അക്ഷയ്കുമാറിനോട് നന്ദി അറിയിച്ചു.

മുന്‍പ് ബൃഹദ്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് താരം 3 കോടി രൂപ സംഭാവന നല്‍കിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ മാസ്‌കുകളും ടെസ്റ്റിങ് കിറ്റുകളും എത്തിക്കാനുള്ള പണമാണ് നടന്‍ നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *