ഇര്‍ഫാന്റെ മരണത്തിന് പിന്നാലെ മറ്റൊരു നഷ്ടം കൂടി ബോളിവുഡിന് സംഭവിച്ചിരിക്കുകയാണ്. പ്രമുഖ ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. നടന്‍ അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ ഋഷി കപൂറിന്റെ മരണം സ്ഥിരികരിച്ച കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സിനിമാലോകത്തിന് നഷ്ടമായത് രണ്ട് പ്രമുഖ നടന്മാരെയാണ്.ഒരു വര്‍ഷത്തോളമായി യുഎസില്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്നു ഋഷി കപൂര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് അദ്ദേഹം മടങ്ങി എത്തുന്നത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് നടന്‍ റിഷി കപൂറിനെ മുംബൈ എച്ച് എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *