ഡൽഹി; സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന്‌ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാക്കാം. മേയ് മാസം മുതല്‍ 2021 മാര്‍ച്ച്‌ മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളമാണ് പി.എം കെയറിലേക്ക് സംഭാവന നല്‍കേണ്ടത്. താല്‍പര്യമുള്ള ജീവനക്കാര്‍ ഇത് മുന്‍കൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ചില മാസങ്ങളില്‍ മാത്രം ശമ്പളം നല്‍കാനാണ് താല്‍പ്പര്യമെങ്കില്‍ അങ്ങനെയും നല്‍കാം. റവന്യൂ വകുപ്പിനായി നല്‍കിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാകുന്നരീതിയിലുള്ള വിജ്ഞാപനം ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *