മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മിഷുസ്തിന്‍ (54) ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മിഷുസ്തിന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

ഡപ്യൂട്ടി പ്രധാനമന്ത്രി ആന്ദ്രെ ബിലോസോവിനാണ് പ്രധാനമന്ത്രിയുടെ ചുമതലകള്‍. കഴിഞ്ഞ ജനുവരിയിലാണ് മിഷുസ്തിന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *