കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇതുവരെ 22,043 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇന്ന് മൂന്ന് പേര്‍ കൂടി വീടുകളില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. നിലവില്‍ 1,311 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 16 പേര്‍ ഉള്‍പ്പെടെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരാണ് കാലാവധി പൂര്‍ത്തിയാക്കി ആശുപത്രി വിട്ടത്.
2020-05-01

