ജമ്മു കശ്മീരിലെ റാംപൂരില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ബാരാമുള്ളയില്‍ നയന്ത്രണ രേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക് സൈന്യം വെടിയുതിര്‍ത്തത്.

വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്കും മൂന്ന് പ്രദേശവാസികള്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ രണ്ട് സൈനികര്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിയുതിര്‍ത്തതെന്നും ഇന്ത്യ തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *