കോഴിക്കോട്: നിരവധി പീഡനക്കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ പിടികിട്ടാപ്പുള്ളിയെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. തലശ്ശേരി സ്വദേശി അജ്മലിനെ പാളയത്തെ ഷോപ്പിംഗ് കോംപ്ലക്സില്വെച്ചാണ് ശനിയാഴ്ച രാവിലെ പിടികൂടിയത്.
പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ബലമായി കീഴ്പെടുത്തുകയായിരുന്നു. കോഴിക്കോട് കസബ, ടൗണ്‍, നടക്കാവ് സ്റ്റേഷനുകളില്‍ അജ്മലിനെതിരെ പരാതികളുണ്ട്.
2020-05-02
