തിരുവനന്തപുരം; സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 61 പേരാണ് തിങ്കളാഴ്ച രോഗമുക്തരാ യത്. ഇതോടെ കേരളത്തിൽ നിലവില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി കുറഞ്ഞു.
ലോകമെമ്പാടുമായി കോവിഡ് ബാധിച്ച്‌ മരിച്ചത് 80ലേറെ മലയാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്‍റെ പലഭാഗങ്ങളിലായി മലയാളികള്‍ രോഗഭീതിയിലാണ്.
കേരളത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാകുന്നുവെന്നത് ആശ്വാസകരമാണ്. എന്നാല്‍, ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമായി ബാധിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച്‌ മരിച്ച മുഴുവന്‍ മലയാളികളുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *