തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ ഉള്ളയിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിര്‍മ്മാണ സാമഗ്രികള്‍ക്ക് ചിലര്‍ അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുടങ്ങി കിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഇവയ്ക്ക് ബന്ധപ്പെട്ടവര്‍ അനുമതി നല്‍കണം. വീട് നിര്‍മ്മാണം പോലുള്ള സ്വകാര്യ നിര്‍മ്മാണവും ഉണ്ട്. ഇതിനും യാതൊരു വിധ തടസ്സവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *