തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ച മദ്യവില്‍പ്പനശാലകള്‍ തമിഴ്നാട്ടില്‍ ഉപാധികളോടെ തുറക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. മൂന്ന് ദിവസത്തിനിടെ ഒരാള്‍ക്ക് ഒരു ലിറ്റര്‍ മദ്യമേ നല്കാന്‍ പാടുള്ളു. ഇതോടൊപ്പം സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിന് എതിരെ ചെന്നൈയിലെ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *