തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും പാ​സി​ല്ലാ​തെ ആ​രെ​യും അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ള്‍‌ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പാ​സു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ ക​ഴി​യൂ. പാ​സി​ല്ലാ​ത്ത​വ​രെ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്നും മ​ട​ക്കി അ​യ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
സു​ര​ക്ഷ​യ്ക്കാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ധാ​ന്യം ന​ല്‍​കു​ന്ന​ത്. അ​തി​ര്‍​ത്തി​ക​ട​ന്ന് വ​രു​ന്ന ഓ​രോ​രു​ത്ത​ര്‍​ക്കും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും പ​രി​ച​ര​ണ​വും നി​രീ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​തി​ലൂ​ടെ മാ​ത്ര​മേ രോ​ഗ വ്യാ​പ​നം ത​ട​യാ​നാ​വൂ. അ​തി​ര്‍​ത്തി​യി​ല്‍ തി​ക്കും തി​ര​ക്കും ഉ​ണ്ടാ​ക്കു​ക, ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ക, അ​ന​ധി​കൃ​ത മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ വ​രാ​ന്‍ ശ്ര​മി​ക്കു​ക ഇ​തെ​ല്ലാം ശ​ക്ത​മാ​യി ത​ട​ഞ്ഞി​ല്ലെ​ങ്കി​ല്‍ നാം ​ആ​പ​ത്തി​ല്‍​പ്പെ​ടും.
എ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​ത്, എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​ത്, എ​ത്തി​ച്ചേ​രേ​ണ്ട സ്ഥ​ല​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ സ​ര്‍​ക്കാ​രി​ന് കൃ​ത്യ​മാ​യ ധാ​ര​ണ ആ​വ​ശ്യ​മാ​ണ്. ഇ​തൊ​ന്നും ഇ​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും ഒ​രേ​സ​മ​യം ക​ട​ന്ന് വ​ര​ണം എ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. .
പാ​സി​ന് അ​പേ​ക്ഷി​ക്കു​ക​പോ​ലും ചെ​യ്യാ​തെ ആളുകൾ വരുന്നത് ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ താ​ളം തെ​റ്റി​ക്കും. അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷ​യ്ക്ക് കൂ​ടു​ത​ല്‍ പോ​ലീ​സി​നെ നി​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *