ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് അഞ്ചുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ വിമര്‍ശിച്ച്‌ നടന്‍ ഗോകുല്‍ സുരേഷ് ഗോപി

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ ഫണ്ടിനായി ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് അഞ്ചുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിന് വിമര്‍ശിച്ച്‌ നടന്‍ ഗോകുല്‍ സുരേഷ് ഗോപി. സര്‍ക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിനാണെന്ന് ഗോകുല്‍ സുരേഷ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു. അമ്ബലമോ പള്ളിയോ മോസ്കോ ആയാലും ഇത് തെറ്റായ കാര്യമാണ്. പള്ളിയുടേയോ മോസ്കിന്റെയോ പണം സര്‍ക്കാര്‍ എടുത്തിട്ടുണ്ടോയെന്നും ഗോകുല്‍ ചോദിക്കുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ഗോകുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിഷയത്തിലെ വിയോജിപ്പ് വ്യക്തമാക്കിയത്.അതേസമയം ഗോകലിന്റെ കമന്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *