ഛത്തീസ്‌ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ നില അതീവ ഗുരുതരം. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണുള്ളതെന്നും അബോധാവസ്ഥയിലായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. റായ്‌പൂരിലെ ശ്രീനാരായണ ആശുപത്രിയിലാണ് അജിത് ജോഗി ചികിത്സയില്‍ കഴിയുന്നത്.ശ്വാസതടസം നേരിടുന്നതിനാല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്‌തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ശനിയാഴ്ച രാവിലെ വീട്ടില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *