കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെച്ചു. സിപിഎം നേതാവായ ഇയാള്‍ വാട്‌സാപ്പ് വഴി അശ്ലീലം പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് രാജി വച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അംഗങ്ങളായ കൂടരഞ്ഞിയിലെ ‘കൂടരഞ്ഞി വാര്‍ത്തകള്‍’ എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിരുന്നു. ആരോപണ വിധേയനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തോമസ് മാത്യു രാജിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധങ്ങള്‍ നടത്തുകയുണ്ടായി. സി പി എം നേതാവും ജനപ്രതിനിധിയുമായ തോമസ് മാത്യു തന്റെ പദവി ദുരൂപയോഗം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.ഇയാള്‍ക്കെതിരെ ഐ ടി ആക്‌ട് പ്രകാരം പോലീസ് കേസ് എടുക്കുകയും ചെയ്തു. തിരുവമ്ബാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *