മുംബൈ • വിവാദ നടിയും മോഡലുമായ പൂനം പാണ്ഡെയെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പൂനത്തിനൊപ്പം ആണ്‍ സുഹൃത്തായ സാം അഹമ്മദ് ബോംബെ (46) നെയും മറൈന്‍ ഡ്രൈവ് പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും യാതൊരു കാരണവുമില്ലാതെ മറൈന്‍ ഡ്രൈവില്‍ ആഡംബര കാറില്‍ പുറത്ത് കറങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐപിസിയിലെ 188, 269, 51 (ബി) വകുപ്പുകള്‍ പ്രകാരമാണ് മറൈന്‍ ഡ്രൈവ് പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *