തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേും വധിക്കണമെന്ന് ആഹ്വാനത്തിന് പിന്തുണ നല്‍കിയ മലയാളി സൈനികന്‍ അറസ്റ്റില്‍. തിരൂരങ്ങാടി സ്വദേശി മെഹബൂബിനെ ആണ് സൈനിക പോലീസ് അറസ്റ്റ് ചെയ്ത്. ഇയാളില്‍ നിന്ന് ഏഴു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

വ്യാജപേരുകളിൽ 11 ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഇയാള്‍ കൈകാര്യം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇരുവരേയും വധിക്കാന്‍ പിന്തുണ അര്‍പ്പിച്ച ഒരു ഒരാള്‍ സൈന്യത്തില്‍ തുടരുന്നത് അതീവ ഗുരുതരാണെന്ന് പലരും സോഷ്യല്‍ മീഡിയ വഴി പരാതി നല്‍കി. ഇതു സംബന്ധിച്ച്‌ ചിലര്‍ സൈനിക വൃത്തങ്ങളില്‍ പരാതിയും നല്‍കി. ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രകാരം ഇയാള്‍ ഇന്ത്യന്‍ ആര്‍മി ഇന്‍ഫന്ററി റെജിമന്റില്‍ ജോലി ചെയ്യുന്നു എന്നാണ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് മിലറ്ററി ഇന്റലിജന്‍സ് കൂടി നടത്തിയ അന്വേഷണത്തിലാണ് മുന്‍പും ഇയാള്‍ സോഷ്യല്‍മീഡിയ വഴി രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ സ്ഥിരമായി നടത്തുന്നുണ്ടെന്ന തെളിഞ്ഞത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *