പണം വാങ്ങി പ്രവാസികളെ എത്തിക്കുന്നതില്‍ ഇന്ത്യയോടുള്ള എതിര്‍പ്പ് കൊണ്ട്  ഖത്തർ  വിമാനം റദ്ദാക്കിയെന്നുള്ള  വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ  നടപടി ഉണ്ടായേക്കും

DELHI : പണം വാങ്ങി പ്രവാസികളെ എത്തിക്കുന്നതില്‍ ഇന്ത്യയോടുള്ള എതിര്‍പ്പ് കൊണ്ട് ഖത്തർ വിമാനം റദ്ദാക്കിയെന്നുള്ള വ്യാജ വാര്‍ത്ത , പ്രമുഖ മാധ്യമങ്ങൾക്കെതിരെ നടപടി ഉണ്ടായേക്കും.

എയര്‍ ഇന്ത്യ വിമാനം ഖത്തറില്‍ നിന്നും തിരിച്ചു വരുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ ശേഷം ഇന്ത്യ സാധാരണ സര്‍വീസാണ് നടത്തുന്നതെങ്കില്‍, യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തയ്യാറാണെന്നും എയര്‍ ഇന്ത്യക്ക് അനുമതി നിഷേധിച്ചു എന്നുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ പലതും ഈ വാര്‍ത്ത ഇത്തരത്തില്‍ കൊടുത്തിരുന്നു. എന്നാല്‍ ഖത്തറോ ഇന്ത്യയോ അങ്ങിനെ പറഞ്ഞതായി ഈ വാര്‍ത്തകളില്‍ എങ്ങും ചൂണ്ടിക്കാണിച്ചിരുന്നുമില്ല. മാത്രമല്ല ഈ വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിക്കുകയും ചെയ്‌തിരുന്നു. ഇത് കൂടാതെ ഖത്തറിലെ ഇന്ത്യന്‍ എംബസി ഈ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഇത്തരം വ്യാജവാര്‍ത്തകളെ പ്രോത്സാഹിപ്പിക്കരുതെന്നും എംബസി വ്യക്തമാക്കി.

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ത്യക്കാര്‍ക്ക് ഒരുക്കുന്ന വിമാനത്തിന് പണം വാങ്ങിയുള്ള സര്‍വിസ് ആണ് എന്നത് ഇന്ത്യന്‍ എംബസി മുന്‍പേ ഔദ്യോഗികമായി അറിയിച്ചതാണ്. പണം വാങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഖത്തര്‍ ഗവണ്‍മെന്റില്‍ നിന്ന് മറച്ചു വെച്ചു എന്ന പച്ച കള്ളം കൊണ്ടാണ് മുഴുവന്‍ വാര്‍ത്ത സെറ്റ് ചെയ്തിരിക്കുന്നത് – പണം വാങ്ങുന്നത് മറച്ചു വെച്ചു ഇത് വഴി എയര്‍പോര്‍ട്ട് ലാന്‍ഡിംഗ് ഫീ , നാവിഗേഷന്‍ ഫീ , പാര്‍ക്കിംഗ് ഫീ എന്നിവയില്‍ ഇന്ത്യ ഗവ : ഇളവ് നേടാന്‍ ശ്രമിച്ചു എന്നും ഈ മാധ്യമങ്ങള്‍ വരുത്തി തീര്‍ത്തു. തീര്‍ത്തും കേന്ദ്ര സര്‍ക്കാരിനെതിരെയായിരുന്നു ഇവര്‍ വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. വാര്‍ത്തയുടെ സത്യാവസ്ഥ മനസിലായപ്പോള്‍ തന്നെ ചില പ്രമുഖ ചാനലുകള്‍ വാര്‍ത്ത ഡിലീറ്റ് ചെയ്യുകയും ചെയ്തു. എങ്കിലും വ്യാജ വാര്‍ത്ത ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണ്‌.

 

Leave a Reply

Your email address will not be published. Required fields are marked *