സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ബുധനാഴ്ച മുതല്‍ തുറക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഷോപ്പുകള്‍ തുറക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 7 വരെയായിരിക്കും പ്രവര്‍ത്തന സമയം.ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ വരെ കള്ളു ലഭിക്കും. ഷാപ്പുകളില്‍ ഇരുന്നു കുടിക്കാന്‍ അനുവദിക്കില്ലെന്നു മാ൪ഗ നിര്‍ദേശത്തില്‍ പറയുന്നു. ഒരു സമയം ക്യൂവില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില് അനുവദിക്കൂ. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
2020-05-11
