സംസ്ഥാനത്ത് കൊവിഡിനെ സംബന്ധിച്ച്‌ നടക്കുന്നത് സ്‌പ്രിന്‍ക്ലറിന്റെ പി.ആര്‍ വര്‍ക്ക് : ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ സംബന്ധിച്ച്‌ നടക്കുന്നത് സ്‌പ്രിന്‍ക്‌ളര്‍ കംബനിയുടെ പി.ആര്‍ വര്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിറംപിടിപ്പിച്ച അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌പ്രിന്‍ക്‌ളര്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ സെനറ്റര്‍മാര്‍ വരെ കേരളത്തെ പ്രശംസിക്കുന്നു. യു.എന്‍ സംഘടനകളുടെ അവാര്‍ഡുകള്‍ നേടിയെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സ്‌പ്രിന്‍ക്‌ളറിന്റെ സംഭാവന എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനു പകരം നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *