വടകര : വടകരയിൽ ലോക്ക് ഡൌണിൽ പൊതുഗതാഗതം പാടില്ലെന്നിരിക്കെ നിയമങ്ങള്‍ ലംഘിച്ച് ഓട്ടോറിക്ഷക്കാർ സവാരി നടത്തി . സമൂഹ വ്യപനം എന്ന ഭീക്ഷണി നിലനിൽക്കെ ധാരാളം ജനങ്ങളാണ് ഇന്ന് ഓട്ടോറിക്ഷകളിൽ യാത്ര നടത്തിയത്. പോലീസിന്റെ മൗനാനുവാദത്തോടെയാണ് ഇതെന്നും പൊതുവെ ആക്ഷേപമുണ്ട്.എന്നാൽ ഇത്തരത്തിൽ ഓട്ടോകൾ നഗരത്തിൽ സവാരി നടത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വിഷയത്തിൽ ഉടൻ ഇടപെടു മെന്നും ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും വടകര റൂറൽ എസ്പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *